ന്യൂദൽഹി- ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്തിയെങ്കിലും യു.പിയിൽ ബി.ജെ.പിക്ക് നഷ്ടമായത് 56 സീറ്റുകൾ. 41.7 ശതമാനം വോട്ടുകളാണ് ബി.ജെ.പിക്ക് ആകെ ലഭിച്ചത്. അതേസമയം മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്ക് 32.1 ശതമാനവും ബി.എസ്.പിക്ക് 12.7 ശതമാനം വോട്ടും ലഭിച്ചു. കോൺഗ്രസിനാണ് പിന്നീട് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. 2.39 ശതമാനം. ആം ആദ്മിക്ക് 0.34 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് 0.47 ശതമാനം വോട്ടും ലഭിച്ചു. സി.പി.എം, സി.പി.ഐ എന്നീ കക്ഷികൾക്ക് 0.01 ശതമാനവും ആർ.എൽ.ഡിക്ക് 3.06 ശതമാനവും ലഭിച്ചു.