ബലാത്സംഗ പരാമര്‍ശം നാക്കുപിഴയെന്ന് മന്ത്രി, വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞു

ജയ്പൂര്‍- പുരുഷന്മാരുടെ നാടായതിനാലാണ് രാജസ്ഥാന്‍ ബലാത്സംഗക്കേസുകളില്‍  ഒന്നാം സ്ഥാനത്തായതെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച്   മന്ത്രി ശാന്തി ധാരിവാള്‍. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മാപ്പ് പറയുകയാണന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുകയും എല്ലാ കാര്യങ്ങളിലും പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്‍ ഞാന്‍. അതൊരു നാക്ക് പിഴവായിരുന്നു.
രാജസ്ഥാന്‍ നിയമസഭയില്‍ സംസാരിക്കവെ നടത്തിയ പരാമര്‍ശത്തില്‍ നിയമസഭയില്‍തന്നെ  ശാന്തി ധരിവാള്‍  ക്ഷമ ചോദിച്ചു.
രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ, വക്താവ് ഷെഹ്‌സാദ്, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ എന്നിവര്‍ മന്ത്രിയെ അപലപിച്ചതോടെയാണ് ശാന്തി ധരിവാളിന്റെ ബലാത്സംഗ പരാമര്‍ശം വിവാദമായത്.
രാജസ്ഥാന്‍ സര്‍ക്കാരിന് ഇതുപോലുള്ള മന്ത്രിമാരുണ്ടെന്നും അതുകൊണ്ടാണ് സംസ്ഥാനത്തെ സ്ത്രീകള്‍ ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും പോലീസ് ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു രേഖാ ശര്‍മയുടെ ട്വീറ്റ്.

 

Latest News