ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമ്പോള്‍ വിജയഘോഷയാത്രകള്‍ നടത്തുന്നതിനുള്ള വിലക്ക് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വോട്ടെണ്ണല്‍ സമയത്തും ശേഷവും വിജയഘോഷയാത്രകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായും വിജയഘോഷയാത്ര്ക്കുള്ള മൊത്തത്തിലുള്ള നിരോധം പിന്‍വലിച്ചതായും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.