ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ചിത്രം വ്യക്തമാവാന്‍ ഇനിയും കാത്തിരിക്കണം. യു.പിയില്‍ ബി.ജെ.പി മുന്നിലാണ്. എസ്.പി തൊ്ട്ടു പിന്നിലുണ്ടെങ്കിലും 40 സീറ്റുകളുടെ വ്യ്ത്യാസം ഇരു കക്ഷികളും തമ്മിലുണ്ട്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ സ്ഥിതി എക്‌സിറ്റ് പോളുകളില്‍ പറഞ്ഞത് പോലെ അത്ര മോശമല്ല. തൊട്ടു പിന്നില്‍ കോണ്‍ഗ്രസുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസും ഒരേ നിലയിലാണ്. ഈ ലീഡ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്നതാണ് സ്ഥിതി. അതു കൊണ്ടു തന്നെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ പിരിമുറുക്കത്തിലാണ് ഉള്ളത്. വിജയിച്ച് വരുന്ന എം.എല്‍.എമാരെ പിടിച്ചു നിര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലങ്കില്‍, ചിലയിടങ്ങളില്‍ വ്യാപക അട്ടിമറിക്കും സാധ്യത ഉണ്ട്. യു.പിയില്‍ കര്‍ഷക സമര വേദിയായ ലഖിംപുര്‍ ഖേരിയില്‍ ബി.ജെ.പി മുന്നിലാണെന്നതാണ് വിചിത്ര വസ്തുത. മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ എസ്.പിയാണ് മുന്നില്‍.