ന്യൂദല്‍ഹി- ബാബരി മസ്ജിദ് കേസില്‍ കക്ഷി ചേരാന്‍ സര്‍പ്പിച്ച എല്ലാ ഹരജികളും സുപ്രീം കോടതി തള്ളി. ഭൂമി തര്‍ക്ക കേസില്‍ മൂന്നാം കക്ഷിയാകാന്‍ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജിയും ഇതില്‍ ഉള്‍പ്പെടും. അലഹബാദ് ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാനുള്ള ഹരജിക്കാരുടെ ആവശ്യം മാത്രമേ പരിഗണിക്കാനാവൂയെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്നതിന് അപര്‍ണ സെന്‍, ശ്യാം ബെനഗല്‍, ടീസ്റ്റ സെറ്റില്‍വാദ് എന്നിവരടക്കം 32 ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. സമവായമുണ്ടാക്കാന്‍ നിര്‍ദേശിക്കാനാവില്ലെന്നും കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ സമവായത്തിലെത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.