Sorry, you need to enable JavaScript to visit this website.

ഇടുക്കി പ്രകോപന പ്രസംഗത്തെക്കുറിച്ച് അറിയില്ല -കോടിയേരി

തിരുവനന്തപുരം- ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ആളെ ഡിവൈ.എഫ്.ഐ ഭാരവാഹി ആക്കിയതിനെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാരവാഹി ആക്കിയത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐയാണ് പരിശോധിക്കേണ്ടത്. അവർ സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രകോപനപരമായ പ്രസംഗത്തെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. 
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഘടകകക്ഷികളുമായി ചർച്ച ചെയ്യും. അതിനുശേഷം സ്ഥാനാർഥികളെ നിർണയിക്കാൻ സി.പി.എം സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി പറഞ്ഞു.
 

Latest News