ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തളളി വന്‍മുന്നേറ്റം കാഴ്ചവെച്ച സമാജ്‌വാദി പാര്‍ട്ടിയെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. എസമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനേയും ബിഎസ്പി നേതാവ് മായാവതിയേയും മമത അഭിനന്ദിച്ചു. ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയെ തോല്‍പിക്കാന്‍ ഇരുനേതാക്കളും കൈകോര്‍ക്കുകയായിരുന്നു.
'മികച്ച വിജയം, മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒടുക്കത്തിന്റെ തുടക്കമാണിത്- ആ മമത ട്വീറ്റ് ചെയ്തു.
അരേരിയയിലും ജെഹനാബാദിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ആര്‍ജെഡിക്കും നേതാവ് ലാലുപ്രസാദ് യാദവിനും മമത അഭിനന്ദനം അറിയിച്ചു. ഇതിന് മറുപടിയായി ലാലു പ്രസാദ് യാദവും ട്വീറ്റ് ചെയ്തു 'നന്ദി ദീദി, ഒരുമിച്ച് നമ്മള്‍ പോരാടിയാല്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.