കാസര്‍കോട്- ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്.
2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് ടൗണ്‍ പോലീസാണ് അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ 15 സാക്ഷികളെയും 14 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു. എന്നാല്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
പോക്‌സോ നിയമത്തിലെ 5എഫ്, 5എല്‍, 5എം തുടങ്ങിയ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിലും 15 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചത്.