Sorry, you need to enable JavaScript to visit this website.

ചാണക പെട്ടിയില്‍ ബജറ്റുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി

റായ്പൂര്‍- നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബജറ്റ് ചാണകം കൊണ്ട് നിര്‍മിച്ച പെട്ടിയിലാക്കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേല്‍. ആദ്യമായാണ് ചാണകം കൊണ്ട് ഇത്തരമൊരു പരീക്ഷണം. ചാണക പെട്ടിയില്‍ നിന്ന് പുറത്തെടുത്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ ബജറ്റ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. ഓഫീസില്‍ നിന്നിറങ്ങുന്നതിനു മുമ്പായി ചാണക പെട്ടിയുമായി അദ്ദേഹം കാമറകള്‍ക്ക് മുമ്പില്‍ പോസ് ചെയ്തു. ചാണകപ്പെട്ടിയുടെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കാര്‍ഷികരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും തെരുവു പശുക്കളുടെ ശല്യം പരിഹരിക്കുന്നതിനും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ട്. ഗോധന്‍ ന്യായ് പദ്ധതി പ്രകാരം കാലി ഉടമകള്‍ക്ക് ചാണക സംഭരണത്തിലൂടെ വരുമാനം ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇങ്ങനെ സംഭരിക്കുന്ന ചാണകം രാസവളങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാനായി സംസ്‌കരിച്ചെടുക്കാനാണ് പദ്ധതി.
 

Latest News