Sorry, you need to enable JavaScript to visit this website.

പിതാവിനോട് ദേഷ്യം തീര്‍ക്കാന്‍ എട്ട് വയസ്സുകാരനെ കൊലപ്പെടുത്തി, 19 കാരനും അമ്മയും പിടിയില്‍

ശ്രീനഗര്‍- എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍  19 കാരനും അമ്മയും പോലീസ് പിടിയില്‍. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ പിതാവിനോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്.

അവൂര ഗ്രാമത്തില്‍ മൂന്ന് ആഴ്ച മുന്‍പാണ് താലിബ് ഹുസൈന്‍ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പോലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്്മദിലേക്കും സംശയം നീണ്ടത്.

ഇവരെ ചോദ്യം ചെയ്ത പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്‌മദാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

 

Latest News