മുംബൈ- കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കി 22 വര്‍ഷം മുമ്പ് നടന്ന ഇടപാടിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവുമായ നവാബ് മാലിക് ബോംബെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ജാമ്യഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദിക്കുന്നതെന്ന്
ജസ്റ്റിസുമാരായ പി.ബി വരാലെ, എസ്. എം മോഡക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെ
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് പറഞ്ഞു.
എന്നാല്‍, താന്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് നല്‍കിയതെന്നും വാദം കേള്‍ക്കണമെന്നും നവാബ് മാലികിന്റെ അഭിഭാഷകന്‍ അമിത് ദേശായി ആവശ്യപ്പെട്ടു. വ്യക്തമായ കുറ്റങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മാലിക്കിനെ കുടുക്കിയിരിക്കയാണ്.
1999, 2003, 2005 വര്‍ഷങ്ങളിലെ ഇടപാടുകളിലാണ് നവാബ് മാലിക്കിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2005 ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിലെ വ്യവസ്ഥകള്‍ എങ്ങനെ പഴയ ഇടപാടുകളില്‍ ബാധകമാക്കുമെന്ന് അദ്ദേഹം ചോദിച്ചു.