പെരുമ്പാമ്പിനോടൊപ്പം ചെറിയ പെൺകുട്ടി കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. കറുത്ത നിറമുള്ള പെരുമ്പാമ്പുമൊത്താണ് അരിയാന എന്ന പെൺകുട്ടിയുടെ വിനോദം. യാതൊരു പേടിയുമില്ലാതെ പാമ്പിനൊപ്പം കുട്ടി ഇരിക്കുന്നു. പാമ്പ് അവൾക്ക് ചുറ്റും ഇഴഞ്ഞ് നീങ്ങുന്നു.
പാമ്പിനെ അത്രമാത്രം ഇഷ്ടമാണെന്നാണ് അരിയാനയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പറയുന്നത്.
കുട്ടിയുടെ ധൈര്യത്തെ പലരും സമൂഹമാധ്യമങ്ങളിൽ പ്രകീർത്തിക്കുമ്പോഴും പാമ്പ് വളർത്താനുള്ള ഓമനമൃഗമല്ലെന്ന കാര്യം ഉണർത്തുന്നവരുമുണ്ട്.