ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ യുക്രൈന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സുമിയില്‍ നിന്ന് ബസ് മാര്‍ഗം പൊള്‍ടോവയിലേക്ക് പുറപ്പെട്ടതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. മധ്യ യുക്രൈന്‍ നഗരമായ പൊള്‍ടോവയിലേക്ക് പ്രത്യേക ഒഴിപ്പിക്കല്‍ ഇടനാഴി തുറന്നിട്ടുണ്ട്. സുമിയില്‍ നിന്നും കീവിനടുത്ത നഗരമായ ഇര്‍പിനില്‍ നിന്നും ജനങ്ങളെ ഇവിടേക്കാണ് യുക്രൈന്‍ അധികൃതര്‍ ഒഴിപ്പിക്കുന്നത്.