കീവ്- തിങ്കളാഴ്ച ബെലാറുസില്‍ നടന്ന മൂന്നാം ഘട്ട റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടായതിനു പിന്നാലെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ വ്യാഴാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തും. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കുന്നത്.
ഇതിനകം മൂന്ന് ഘട്ടങ്ങളിലായി സമാധാന ചര്‍ച്ച നടന്നെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. യുദ്ധ മേഖലയില്‍ കുടുങ്ങിയ ജനങ്ങളെ ഒഴിപ്പിക്കാന്‍ റഷ്യയുടേയും ബെലാറുസിന്റേയും അതിര്‍ത്തിയിലേക്ക് സുരക്ഷിത ഇടനാഴി തുറക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെങ്കിലും വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ റഷ്യ ഉറപ്പു നല്‍കിയിട്ടില്ല. റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്.
The third round of negotiations has ended. There are small positive subductions in improving the logistics of humanitarian corridors... Intensive consultations have continued on the basic political block of the regulations, along with a ceasefire and security guarantees. pic.twitter.com/s4kEwTNRhI
— Михайло Подоляк (@Podolyak_M) March 7, 2022