സുരക്ഷിത ഇടനാഴിക്ക് റഷ്യയുമായി ധാരണയിലെത്തി; സുമിയില്‍ നിന്ന് യുക്രൈന്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു

കീവ്- യുദ്ധ മേഖലയില്‍ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ പ്രത്യേക ഇടനാഴികള്‍ റഷ്യ തുറന്നു. മൂന്നാം ഘട്ട സമാധാന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെങ്കിലും റഷ്യ ആക്രമണം അവസാനിപ്പിട്ടില്ല. ജനങ്ങളെ ഒഴിപ്പിക്കാന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ അഞ്ച് നഗരങ്ങളില്‍ ഇടനാഴി സ്ഥാപിക്കാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്. ഈ നിര്‍ദേശം യുക്രൈന്‍ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി സുമി, ഇര്‍പിന്‍ നഗരങ്ങളില്‍ നിന്ന് യുക്രൈന്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങുകയും ചെയ്തു. അതേസമയം റഷ്യ ആക്രമണം നിര്‍ത്താത്തത് ഒഴിപ്പിക്കലിനും ഭീഷണിയാകുന്നുണ്ട്. 

സുരക്ഷിത ഇടനാഴി വഴി ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ ടാങ്കുകളും റോക്കറ്റ് ലോഞ്ചറുകളും കുഴിബോംബുകളും ഉപയോഗിച്ചുള്ള റഷ്യയുടെ ആക്രമണം ഈ ഒഴിപ്പിക്കലിന് ഭീഷണിയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
 

Latest News