ന്യൂദൽഹി- സ്ത്രീധനം അവകാശമാണെന്നും അല്ലെങ്കിൽ എഴുന്നേറ്റു പോകുമെന്നും വിവാഹ വേദിയിൽ വരൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. സ്ത്രീകളെ ശാക്തീകരിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന സന്ദേശവുമായാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബിഹാറിൽനിന്നുള്ള വീഡിയോ എൻഡിടിവി പുറത്തുവിട്ടത്. കുടുംബത്തിന്റെ സ്ത്രീധന ആവശ്യം ന്യായീകരിച്ചുകൊണ്ടാണ് വരൻ വധുവിനെ ഭീഷണിപ്പെടുത്തുന്നത്.
വിവാഹവസ്ത്രം ധരിച്ച് വധുവിനൊപ്പം ഇരുന്നുകൊണ്ടാണ് ഇയാളൂടെ വാദങ്ങൾ. "അതെങ്ങനെ തെറ്റാകും? സ്ത്രീധന സമ്പ്രദായം ഇല്ലെന്ന് ആരാണ് പറയുന്നത്? ഇത് എല്ലായിടത്തും നടക്കുന്നു, എനിക്ക് അത് ലഭിക്കാത്തതിനാൽ നിങ്ങളെ അറിയിക്കേണ്ടിവന്നു.
വീട്ടുകാർ സ്ത്രീധനത്തിന്റെ ഒരു ഭാഗം ഏർപ്പാടാക്കിയിട്ടുണ്ടെന്നും ബാക്കി തുക പിന്നീട് നൽകാമെന്ന് ഉറപ്പുനൽകിയതായും വധു വരനോട് പറയുന്നു.
"ഇന്ന് നടക്കേണ്ടതെല്ലാം ഇന്ന് നടക്കണം. എന്റെ ആവശ്യം സാധിച്ചാൽ മാത്രമേ കല്യാണം നടക്കൂ. അല്ലാത്തപക്ഷം ഞങ്ങൾ മടങ്ങിപ്പോകും- വരൻ മറുപടി നൽകുന്നു.