വിംബിള്‍ഡന്‍- ഭാര്യയെ മര്‍ദിച്ച കേസില്‍ കുറ്റക്കാരനെന്ന വിധി കേട്ട് കോടതി മുറിയില്‍ നിന്നിറങ്ങിയ യുഎസ് റാപ് ഗായകന്‍ ഡിസീ റാസ്‌കല്‍ പുറത്ത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്റെ കാമറ തട്ടിപ്പിടിച്ച് എറിഞ്ഞുടച്ചു. വീട്ടിലെത്താന്‍ വൈകിയതിനാണ് ഡിസീ റാസ്‌കല്‍ എന്നറിയപ്പെടുന്ന ഡിലന്‍ ക്വബെന മില്‍സ് തന്റെ മുന്‍ പങ്കാളിയായ കസാന്‍ഡ്ര ജോണ്‍സിനെ കഴിഞ്ഞ വര്‍ഷം ജൂണില്‍ വീട്ടില്‍ മര്‍ദിച്ചത്. കേസില്‍ കുറ്റക്കാരാണെന്ന വിധി കേട്ട ശേഷം വിംബിള്‍ഡന്‍ മജിസ്റ്റട്രേറ്റ് കോടതിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഫോട്ടോ എടുക്കുകയായിരുന്ന കാമറമാന്റെ കാമറ തട്ടിതാഴെക്കിടുകയും പിന്നീട് അതെടുത്ത് റോഡിന്റെ മറുവശത്തേക്ക് വലിച്ചെറിയുകയും ചെയ്തത്. ്്ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് കാമറമാന്‍ ജെയിംസ് മാനിങ് പറഞ്ഞു.
കുട്ടിയുമായി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയതിന് മുന്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ കുറ്റക്കാരനായ ഡിസീ റാസ്‌കലിനെതിരെ ഏപ്രില്‍ എട്ടിന് കോടതി ശിക്ഷ വിധിക്കും. വീട്ടിലുണ്ടായ വാഗ്വാദത്തിനിടെ ഭാര്യയുടെ തല പിടിച്ച് ഫ്രിജില്‍ ഇടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്‌തെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2011ലാണ് കസാന്‍ഡ്രയുമായി 37കാരനായ റാസ്‌കല്‍ ബന്ധം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇവര്‍ വേര്‍പ്പിരിഞ്ഞു. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.
Furious Dizzee Rascal throws camera across street after guilty verdict in assault case - more here https://t.co/l4Afs8CZqX pic.twitter.com/cv70D58OmH
— ITV London (@itvlondon) March 7, 2022