കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. ഏപ്രില്‍ പതിനഞ്ചിനകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.
കള്ളത്തെളിവുണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് തുടരന്വേഷണമെന്ന് ആരോപിച്ചാണ് അന്വേഷണം റദ്ദാക്കാന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഏത് കേസിലും ഏത് സമയത്തും തുടരന്വേഷണം നടത്താന്‍ അന്വേഷണസംഘത്തിന് അധികാരമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അന്വേഷണം എങ്ങനെ വേണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്ന നടിയുടെ വാദവും കോടതി കണക്കിലെടുത്തു. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ വിശ്വാസ്യതയും സാധുതയും ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകളുടെ വിശ്വാസ്യതയിലേക്ക് കടക്കാതെയാണ് ഹരജി തള്ളുന്നതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവില്‍ പറയുന്നു.
അതേസമയം, ഏപ്രില്‍ പതിനഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നൽകി.
കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് തുടരന്വേഷണമെന്ന ദിലീപിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.
ദിലീപിന്റെ വീട്ടില്‍ വെച്ച് മുഖ്യപ്രതി പൾസർ സുനിയെ കണ്ടുവെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.
ഒളി ക്യാമറ: ഗസ്റ്റ് ഹൗസ്ഉടമ പകര്ത്തിയത്ദമ്പതിമാരുടെ2100 രഹസ്യ ദൃശ്യങ്ങള്‍ |