മാനന്തവാടി- കേരളത്തിലെ എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂനിറ്റും ബ്ലോക്കുകളിൽ ആധുനിക സൗകര്യത്തോടെ വെറ്ററിനറി ആംബുലൻസ് സംവിധാനവും ഒരുക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. മാനന്തവാടി ക്ഷീരസംഘം ഹാളിൽ വയനാട് ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനം, ക്ഷീരസംഘം, മികച്ച കർഷകൻ, 15 വർഷം പൂർത്തീകരിച്ച സംഘം പ്രസിഡന്റുമാർ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ്.മൂസ, ജനപ്രതിനിധികളായ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, എച്ച്.ബി.പ്രദീപ്, വി.കെ.സുലോചന, മിൽമ ചെയർമാൻ കെ.എസ്.മണി, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി എന്നിവർ പ്രസംഗിച്ചു.