Sorry, you need to enable JavaScript to visit this website.

കോവിഡ് മരണം: ഡോക്ടര്‍മാര്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- നഷ്ടപരിഹാരത്തിനായി ഡോക്ടര്‍മാര്‍ വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്  സുപ്രീം കോടതി. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്നും കോടതി  നിരീക്ഷിച്ചു.

നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ക്ലെയിമുകള്‍ക്ക് സമയപരിധി വേണമെന്നും ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഏറ്റവും ആശങ്കാജനകം. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്-  ബെഞ്ച് നിരീക്ഷിച്ചു.


ദുബായിൽ വ്ളോഗർ റിഫയുടെ മരണം; ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം 



നഷ്ടപരിഹാരം നല്‍കുന്നതിന്  സമയപരിധി വേണമെന്നും അല്ലാത്തപക്ഷം നടപടികള്‍ അനന്തമായി നീളുമെന്നും സുപ്രീം കോടതി പറഞ്ഞു.
ഡോക്ടര്‍മാര്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പ്രശ്‌നം എങ്ങനെ തടയാമെന്ന് ദയവായി നിര്‍ദേശിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹരുടെ അവസരം ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിന് സമയ പരിധി വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറഞ്ഞു.
ഇതിനകം സംഭവിച്ച മരണങ്ങളില്‍ നഷ്ടപരിഹാര അപേക്ഷ നല്‍കുന്നതിന് സമയപരിധി ഉണ്ടായിരിക്കണം.  
നഷ്ടപരിഹാരത്തിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അത് അനുവദിക്കാമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

വിഷയത്തില്‍ നിര്‍ദേശങ്ങള്‍ തേടിയ ബെഞ്ച് മാര്‍ച്ച് 14ന് വീണ്ടും വാദം കേള്‍ക്കും.


ഭാര്യയെ കൊന്ന് മരുഭൂമിയില്‍ തള്ളി, പ്രതിക്ക് തൂക്കുകയര്‍

 

Latest News