ഉക്രൈന്‍ സംഘര്‍ഷം: ആഗോള എണ്ണവില കുതിക്കുന്നു, ഇന്ന് കൂടിയത് 10 ഡോളര്‍

മോസ്‌കോ- ഉക്രൈനിലെ സംഘര്‍ഷം രൂക്ഷമായതോടെ എണ്ണവില തിങ്കളാഴ്ച  ബാരലിന് 10 ഡോളറിലധികം ഉയര്‍ന്നു.
റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ ആഹ്വാനവും എണ്ണവിലയില്‍ പ്രതിഫലിച്ചു.
ബ്രെന്റ് ക്രൂഡ് ഓയില്‍ തിങ്കളാഴ്ച തുടക്കത്തില്‍ ബാരലിന് 10 ഡോളറില്‍ കൂടുതല്‍ ഉയര്‍ന്ന് 130 ഡോളറിലെത്തി. ബെഞ്ച്മാര്‍ക്ക് യു.എസ് ക്രൂഡ് ഏകദേശം 9 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 124 ഡോളറില്‍ കൂടുതലാണ്.
റഷ്യന്‍ സൈന്യം തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ തകര്‍ത്തതിനാല്‍ ഉക്രൈന്‍  അപകടത്തിലാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുതിച്ചുചാട്ടം.
എണ്ണ വിലയിലെ വര്‍ധന ഡോളറിന്റെ മൂല്യമിടിയാനും ഇടയാക്കി. വിവിധ ഗള്‍ഫ് കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത് പ്രവാസികള്‍ക്ക് ഗുണകരമായി.

 

Latest News