Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോള്‍: പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിക്കും

ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ സൂചനകള്‍ പ്രവചിച്ച് കൊണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് പോള്‍ പ്രവചിക്കുന്നു.  

ആംആദ്മി പാര്‍ട്ടി 76-90 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 19-31 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ബി.ജെ.പി സഖ്യത്തിന് 1-4 സീറ്റുകളും അകാലി ദള്‍ സഖ്യത്തിന് 7-11 സീറ്റുകളുമാണ് നല്‍കുന്നത്. ആകെ സീറ്റ് 119.
ജന്‍കി ബാത്ത്- ഇന്ത്യാ ന്യൂസ് പോള്‍ പ്രകാരം ആംആദ്മി പാര്‍ട്ടി 60-84, കോണ്‍ഗ്രസ് 31-18, അകാലിദള്‍ 19-12, ബി.ജെ.പി സഖ്യം 7-3 എന്നിങ്ങനെയാണ് കണക്ക്.
ഗോവയില്‍ ടൈം നൗ-വീറ്റോ വീണ്ടും തൂക്കുസഭ പ്രവചിക്കുന്നു. ബി.ജെ.പി-14, കോണ്‍ഗ്രസ് സഖ്യം-16, ആം ആദ്മി-4, മറ്റുള്ളവര്‍- 6 (ആകെ സീറ്റ് 40).

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 32-38 സീറ്റുകളും ബി.ജെ.പി 26-32 സീറ്റുകളും നേടുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍. മൊത്തം സീറ്റ്-70 . അതേസമയം ടെംസ് നൗ-വീറ്റോ എക്‌സിറ്റ് പോള്‍ പ്രകാരം ബി.ജെ.പി 37, കോണ്‍ഗ്രസ് 31, ആംആദ്മി പാര്‍ട്ടി-1, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കണക്ക്.


എക്‌സിറ്റ് പോള്‍: ഉത്തര്‍പ്രദേശ് ബി.ജെ.പി നിലനിര്‍ത്തും, സീറ്റുകള്‍ കുറയും

 

 

 

Latest News