സ്ഥിരമായി കുരയ്ക്കുന്നത് ശല്യമായി,  തെരുവുനായയെ  അടിച്ചുകൊന്ന  പോലീസുകാരൻ അറസ്റ്റിൽ 

നോയിഡ- തെരുവ് നായയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊന്ന സംഭവത്തിൽ പോലീസ് കോൺസ്റ്റബിളിനെ  അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.നോയിഡയിലാണ് സംഭവം.ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ സ്വദേശിയായ വിനോദ് കുമാർ (35) ആണ് അറസ്റ്റിലായത്.  ദൽഹി പോലീസിലാണ് ജോലി ചെയ്യുന്നത്. 


സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 44 ൽ ഉൾപ്പെടുന്ന ഛാലേറ ഗ്രാമത്തിലാണ് പോലീസ് കോൺസ്റ്റബിളും താമസം.  ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 

പ്രദേശത്തുകൂടി കടന്നുപോകുമ്പോഴെല്ലാം നായ കുരയ്ക്കുന്നതിനാൽ കോൺസ്റ്റബിളും ഇളയ മകൻ ഉൾപ്പെടെയുള്ള കുടുംബത്തിനും ശല്യമായിരുന്നു.  തുടർന്നാണ് തെരുവുനായയെ അടിച്ചുകൊന്നത്. ഇതിനുശേഷം 
 പോലീസ് കോൺസ്റ്റബിളും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ്  കോൺസ്റ്റബിളിനെ പോലീസ് കസ്റ്റഡിയിലെടുത്തുത്. ഐപിസി സെക്ഷൻ 429 പ്രകാരമാണ്എ ഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.  

Latest News