കീവ്- ഉക്രേനിയൻ തലസ്ഥാനമായ കീവിന് സമീപം ഗോസ്റ്റോമൽ നഗരത്തിലെ മേയർ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
റൊട്ടിയും രോഗികൾക്ക് മരുന്നും വിതരണം ചെയ്യുന്നതിനിടെയാണ് ഗോസ്റ്റോമൽ മേയർ യൂറി ഇല്ലിച്ച് പ്രൈലിപ്‌കോ കൊല്ലപ്പെട്ടത്.
പ്രൈലിപ്‌കോയോടൊപ്പം മറ്റ് രണ്ടുപേരും വെടിയേറ്റ് മരിച്ചതായി ഗോസ്റ്റോമൽ നഗര അധികൃതർ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വന്തം ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം അധിനിവേശക്കാരുടെ വെടിയുണ്ടകൾക്ക് ഇരയായതെന്നും ധീരനായാണ് മരണത്തെ പുൽകിയതെന്നും പോസ്റ്റിൽ പറഞ്ഞു.