സൻആ- യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അപ്പീൽ സൻആ കോടതി തള്ളി. കീഴ്‌ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. വിധിക്കെതിരെ പുനപരിശോധന ഹരജി നൽകാനുള്ള വഴി മാത്രമാണ് ഇനി നിമിഷ പ്രിയയുടെ മുന്നിലുള്ളത്. കഴിഞ്ഞ മാസം 28ന് കേസിൽ വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. യമൻ പൗരൻ തലാൽ അൽ മഹ്്ദിയെ നിമിഷപ്രിയയും സഹപ്രവർത്തകയും ചേർന്ന് വധിച്ചുവെന്നാണ് കേസ്.