Sorry, you need to enable JavaScript to visit this website.

യുദ്ധക്കളത്തിൽ ഒരു വിവാഹം; വൈറലായി വീഡിയോ

കീവ്- ഉക്രൈനിൽ റഷ്യ തുടരുന്ന യുദ്ധത്തിനിടെ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളാകുകയും ചെയ്തതിനിടെ യുദ്ധക്കളത്തിൽ രണ്ട് സൈനികരുടെ വിവാഹം ഓൺലൈനിൽ വൈറലായി. 
ഉക്രൈൻ തലസ്ഥാനമായ കീവിനു സമീപം സൈനികരായ ലെസ്യയുടേയും വലേരിയുടേയും വിവാഹം സൈനികർ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 
ലെസ്യയുടെ കൈയിൽ  പൂച്ചെണ്ട് കാണാം. ഇരുവരുടേയും   കൈകളിൽ ഷാംപെയ്ൻ ഗ്ലാസുകളുമുണ്ട്.

ലെസ്യയുടേയും വലേരിയുടേയും ചുറ്റുമുള്ള സഹപ്രവർത്തകർ പ്രാദേശിക ഈണങ്ങൾ ആലപിക്കുമ്പോൾ സൈനികരിൽ ഒരാൾ പരമ്പരാഗത ഉക്രേനിയൻ സംഗീതോപകരണം വായിക്കുന്നതും കാണാം. .

ഹെൽമെറ്റിനു പകരം വെളുത്ത ശിരോവസ്ത്രം ധരിച്ച വധു വലേരിയുടെ കൈകളിൽ പിടിച്ചിരിക്കുന്നതാണ് ദൃശ്യം.  

ജർമ്മൻ മാധ്യമ സ്ഥാപനമായ ബിൽഡിന്റെ  റിപ്പോർട്ടർ പോൾ റോൺഷൈമറാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഷെയർ ചെയ്തത്. 

Latest News