Sorry, you need to enable JavaScript to visit this website.

എയർപോർട്ടിൽ വീൽ ചെയർ സേവനത്തിന് പണം ഈടാക്കിയത് വിവാദത്തിൽ

ചെന്നൈ- ചെന്നൈ വിമാനത്താവളത്തിൽ വീൽചെയർ സേവനത്തിന് യുഎസ്-ബംഗ്ലാ എയർലൈൻസ് 2500 രൂപ ഈടാക്കിയ സംഭവം വിവാദമായി. വികലാംഗരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രാജീവ് രാജനാണ് ദുരനുഭവം.  
ധാക്കയിലേക്കുള്ള വിമാനത്തിൽ കയറാനാണ് രാജീവ് രാജൻ വിമാനത്താവളത്തിൽ എത്തിയത്.  
പ്രതിഷേധിച്ചതിനെ തുടർന്ന് വിമാന കമ്പനി  പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചതായി ഒപ്പിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു.   തന്റെ കാലുകൾക്ക് ചാർജ് ഈടാക്കുന്നത് പോലെയാണിതെന്നും  നിയമവിരുദ്ധവും വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന്റെ ലംഘനമാണെന്നും രാജീവ് രാജൻ പറഞ്ഞു. പണം ഈടാക്കിയെന്നതു മാത്രമല്ല, വൈകല്യമുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്ന കാര്യമാണ് ഇതിലടങ്ങിയിരിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന്  ചൂണ്ടിക്കാട്ടിയ അദ്ദേഹം ബന്ധപ്പെട്ട  അധികാരികളുമായി വിഷയം ചർച്ച ചെയ്യുമെന്നും പറഞ്ഞു.  

ഇക്കാര്യം അന്വേഷിക്കണമെന്ന് അവകാശ പ്രവർത്തക കൂടിയായ ഭാര്യ മീനാക്ഷി രാജൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Latest News