കീവ്- റഷ്യന്‍ ആക്രമണത്തില്‍ മധ്യ ഉക്രൈനിലെ വിനിട്‌സ വിമാനത്താവളം തകര്‍ന്നതായി ഉക്രൈന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വിനിട്‌സയില്‍ മിസൈല്‍ ആക്രമണം നടന്നതായി വിവരം ലഭിച്ചുവെന്നും എട്ടു റോക്കറ്റുകള്‍ പതിച്ചെന്നും വിമാനത്താവളം പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.റഷ്യയുടെ ഉക്രൈന്‍ അധിനിവേശം 12ാം ദിവസത്തിലേക്കു കടക്കുമ്പോള്‍, ഒട്ടേറെ നഗരങ്ങളും എയര്‍ബേസുകളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ബെലാറൂസ് അതിര്‍ത്തിയില്‍നിന്ന് അകന്ന് മധ്യ ഉക്രൈനിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള വിനിട്‌സയില്‍ അധികം നാശനഷ്ടം ഉണ്ടായിരുന്നില്ല.വിമാനത്താവളം ആക്രമിക്കപ്പെട്ടതോടെ ഉെൈക്രന വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം സെലെന്‍സ്‌കി വീണ്ടും ഉന്നയിച്ചു. 'ഞങ്ങളിത് എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്, ഉക്രൈന് മുകളിലെ വ്യോമപാത അടയ്ക്കണം. റഷ്യയുടെ മിസൈലുകളെയും യുദ്ധവിമാനങ്ങളെയും അവരുടെ ഭീകരരെയും തടയുന്നതിനാണിതെന്നും സെലെന്‍സ്‌കി പറഞ്ഞു.