Sorry, you need to enable JavaScript to visit this website.

സുലൈമാൻ പറണ്ടോടിന് യാത്രയയപ്പ് നൽകി

ടി.എസ്.എസ്സിന്റെ ഉപഹാരം പ്രസിഡന്റ് ഹാജ പാച്ചല്ലൂർ സുലൈമാൻ പറണ്ടോടിന് നൽകുന്നു. അജി, നജീബ് ഖാൻ എന്നിവർ സമീപം.

ജിദ്ദ- ദമാമിലേക്ക് ജോലി ആവശ്യാർഥം സ്ഥലം മാറി പോകുന്ന ടി.എസ്.എസ് സ്ഥാപക പ്രസിഡന്റ്  സുലൈമാൻ പറണ്ടോടിന് തിരുവനന്തപുരം സ്വദേശി സംഗമം യാത്രയയപ്പ് നൽകി. ഷറഫിയ സഹാറ റസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.എസ്.എസ്  എക്‌സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. 2004 ൽ ടി.എസ്.എസ് സ്ഥാപിതമാകുമ്പോൾ തെക്കൻ ജില്ലകൾക്കായി ഒരു കൂട്ടായ്മ ഇല്ലായിരുന്നുവെന്നും ടി.എസ്.എസ് നിലവിൽ വന്ന ശേഷമാണ് മറ്റു കൂട്ടായ്മകൾ സജീവമായതെന്നും അദ്ദേഹം പറഞ്ഞു. 
ജീവകാരുണ്യത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ് ടി.എസ്.എസ്സിനെ 14 വർഷത്തിനിപ്പുറവും സജീവമായി നിർത്തുന്നതെന്നും മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.എസ്.എസ് പ്രസിഡന്റ് ഹാജ പാച്ചല്ലൂർ, ജനറൽ സെക്രട്ടറി നജീബ് ഖാൻ, ട്രഷറർ അജി എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ സംസാരിച്ചു.

Latest News