കീവ്- ഉക്രൈന്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ ഭാര്യയെ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച് ഇന്ത്യക്കാരന്‍. ഉക്രൈന്‍ യുദ്ധഭൂമിയില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരല്ലാത്തവരെ ഓപ്പറേഷന്‍ ഗംഗ വഴി നാട്ടിലെത്തിക്കാനാവില്ല.
ആക്രമണം രൂക്ഷമായ കീവില്‍നിന്ന് രക്ഷപ്പെട്ട ഗഗനും ഭാര്യയും ലെവീവില്‍ സുഹൃത്തിന്റെ വീട്ടിലാണ്. പോളണ്ടിലേക്ക് മാറി താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിനുപിന്നാലെ ഫെബ്രുവരി 26 മുതലാണ് ഓപ്പറേഷന്‍ ഗംഗ തുടങ്ങിയത്. സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഉക്രൈന്‍ സര്‍ക്കാര്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് നേരിട്ടുള്ള ഒഴിപ്പിക്കല്‍ സാധ്യമല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളിലെത്തിച്ചാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.