കീവ്- ഉക്രൈനില്‍ പൊട്ടാതെ പോയ റഷ്യയുടെ 500 കിലോ ബോംബിന്റെ ചിത്രം പങ്കുവെച്ച് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ.
ചെര്‍ണീവിലെ പാര്‍പ്പിട കേന്ദ്രത്തിലാണ് റഷ്യന്‍ സൈനികര്‍ ഈ ബോംബിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ബോംബുകള്‍ പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ കിരാതന്മാരില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സഹായിക്കണം. വ്യോമപാത അടയ്ക്കണം. പോര്‍ വിമാനങ്ങള്‍ നല്‍കണം. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം- ട്വിറ്ററിലെ പോസ്റ്റില്‍ ഉക്രൈന്‍ വിദേശമന്ത്രി പറഞ്ഞു.