Sorry, you need to enable JavaScript to visit this website.

പട്ടാപ്പകല്‍ കാട്ടുപോത്ത്: പേടിച്ചരണ്ട് ഒരു ഗ്രാമം

മറയൂര്‍ പള്ളനാട് ഗ്രാമത്തില്‍ എത്തിയ കാട്ടുപോത്ത്

ഇടുക്കി-മാസങ്ങളായി മറയൂര്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ട് പോത്ത് ഗ്രാമത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തി. രാവിലെ 7 മണിയോടെയാണ് പള്ളനാട് ഗ്രാമത്തിന്റെ താഴ്ഭാഗത്ത് നിന്നും കാട്ട് പോത്ത് ഗ്രാമത്തിനുള്ളിലേക്ക് ഓടികയറിയത്. വീടുകള്‍ തിങ്ങിനിറഞ്ഞ വഴികളിലൂടെ കാട്ട്‌പോത്ത് വിറളി പൂണ്ട് ഓടിയതോടെ ജനങ്ങള്‍ ഭയചകിതരായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗ്രാമീണരെല്ലാവരും ചേര്‍ന്ന് ഭീമന്‍ കാട്ടുപോത്തിനെ ഓടിച്ചത്. പിന്നീട് ഇത് വനത്തിലേക്ക് കയറിപ്പോയി. കടന്നു പോയ വഴികളിലെ കൃഷിയെല്ലാം പോത്ത് ചവിട്ടിയരച്ചു.
 

 

Latest News