ടിറാന- റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് 'ഫ്രീ ഉക്രൈന്‍' എന്ന് പേരിട്ട് അല്‍ബേനിയ. അല്‍ബേനിയയുടെ തലസ്ഥാനമായ ടിറാനയിലെ റഷ്യന്‍, ഉക്രെനിയന്‍ എംബസികള്‍ സ്ഥിതിചെയ്യുന്ന തെരുവിനാണ് ഉക്രൈനെ സ്വതന്ത്രമാക്കുക എന്ന പേര് പ്രതിഷേധസൂചകമായി നല്‍കിയതെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മേയര്‍ പറഞ്ഞു.
റഷ്യ ഉക്രൈനെ ആക്രമിച്ചതിന് പിന്നാലെ നാറ്റോ അംഗമായ അല്‍ബേനിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യന്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിരോധിക്കുകയും ചെയ്തിരുന്നു.
നമ്മുടെ തലമുറ ഈ രക്തരൂക്ഷിതമായ റഷ്യന്‍ ആക്രമണത്താല്‍ അടയാളപ്പെടുത്തപ്പെടും, ഉക്രൈന്റെ വീരോചിതമായ ചെറുത്തുനില്‍പ്പ് നമ്മുടെ പൊതുഇടങ്ങളില്‍ ഓര്‍മ്മിക്കപ്പെടണം' ടിറാന മേയര്‍ എറിയോണ്‍ വെലിയാജ് പറഞ്ഞു.