ശ്രീനഗര്‍- നഗരഹൃദയത്തില്‍ ഞായറാഴ്ച ഗ്രനേഡ് ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച പൊതുവേ തിരക്കേറാറുള്ള മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന തിരക്കേറിയ അമീറകദല്‍ പ്രദേശത്ത് വൈകുന്നേരം 4.20 ഓടെയാണ് ആക്രമണം നടന്നത്.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.