ചെന്നൈ- തമിഴ്‌നാട്ടിൽ വേരുറപ്പിക്കാമെന്ന ബി.ജെ.പിയുടെ മോഹം ഒരു കാലത്തും നടക്കാൻ പോകുന്നില്ലെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പി. പെരിയാറിന്റെ പ്രതിമ അക്രമിച്ചതിലൂടെ തമിഴ്‌നാട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തിവിടുകയാണ് ബി.ജെ.പി ചെയ്തത്. രജനി കാന്തിന്റെ ആത്മീയ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടിൽ സ്ഥാനം ലഭിക്കില്ല.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. എന്നാൽ പെരിയാറിന്റെ പ്രതിമ അക്രമിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതൽ സജീവമാക്കുകയാണ് ബി.ജെ.പി ചെയ്തത്. അടുത്ത അൻപത് വർഷത്തേക്ക് തമിഴ്‌നാട്ടിൽ വിരൽ പതിപ്പിക്കാൻ പോലും കഴിയുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കേണ്ട. പെരിയാറിന്റെ ദ്രാവിഡ രാഷ്ട്രീയത്തെ പരിഗണിക്കാതെ തമിഴ്‌നാട്ടിൽ ഒരാൾക്കും രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനാകില്ലെന്നും കനിമൊഴി പറഞ്ഞു.