Sorry, you need to enable JavaScript to visit this website.

അദ്ദേഹത്തിന് ധിക്കാര സ്വരമായിരുന്നു, മന്ത്രി സിന്ധ്യയെ കുറിച്ച് റുമേനിയന്‍ മേയര്‍

റുമേനിയയിലെ സ്‌നഗോവ് മേയര്‍ വിദ്യാര്‍ഥികളോടൊപ്പം.

ന്യൂദല്‍ഹി- യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളോട് അദ്ദേഹത്തിന്റെ ഭാഷ അഹങ്കാരത്തിന്റേതായിരുന്നുവെന്ന് വിവാദ വീഡിയോയില്‍ കണ്ടെ റുമേനിയയിലെ സ്‌നഗോവ് മേയര്‍ മിഹായി ആങ്കെല്‍ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ദുരിതം കണ്ട തനിക്ക് സിന്ധ്യയുടെ ഭാവം ഒട്ടുംപിടിച്ചില്ലെന്നും അതുകൊണ്ടാണ് നിയന്ത്രണം വിട്ടുപോയതെന്നും മേയര്‍ ദ ക്വിന്റിന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.
മേയര്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യവുമായി റുമേനിയയിലെത്തിയ മന്ത്രി സിന്ധ്യയോട് കയര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാഷ്ട്രീയ വിവാദമൊന്നും താന്‍ ഉദ്ദേശിച്ചതല്ലെന്നും എപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന ചോദ്യത്തിന് ഉത്തരം കാത്തുനിന്ന കുട്ടികളോട് അദ്ദേഹം സ്വീകരിച്ച രീതി ശരിയായില്ലെന്നും മേയര്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2022/03/06/indianstudents.jpg
ഉക്രൈനില്‍നിന്നുള്ള 157 വിദ്യാര്‍ഥികളെയാണ് ഞങ്ങള്‍ സ്വീകരിച്ച് സ്‌കൂള്‍ ജിംനേഷ്യത്തില്‍ പാര്‍പ്പിച്ചത്. എംബസിയുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ല. ഞങ്ങള്‍ തന്നെയാണ് ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയത്. സ്‌നഗോവിലെ നാട്ടുകാരാണ് ഇതിനായി സഹായിച്ചത്. വളരെ വൈകിയാണ് ഇദ്ദേഹം ക്യാമറകള്‍ സഹിതം എത്തിയതും കുട്ടികളോട് ധിക്കാര സ്വരത്തില്‍ സംസാരിച്ചതും. നാട്ടിലേക്ക് മടങ്ങുന്നതിന് യുദ്ധ ഭൂമിയില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളോട് നടത്തേണ്ട പ്രസംഗമായിരുന്നില്ല അത്.


 
 

 

Latest News