Sorry, you need to enable JavaScript to visit this website.

ബാലികയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പ്രതിയുടെ വധശിക്ഷക്ക് സ്റ്റേ

ന്യൂദല്‍ഹി- പതിനൊന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
2018 ല്‍ ഡെറാഡൂണില്‍ ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ 2020 ജനുവരിയിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നത്. പ്രതിയുടെ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സ്‌റ്റേ.

പ്രതിയുടെ മാനസിക വിശകലനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. മേയ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതുവരെ ശിക്ഷ നടപ്പാക്കരുതെന്നും ഇതുസംബന്ധിച്ച ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് അയക്കാനും ജസ്റ്റിസുമാരായ എസ്.ആര്‍. ഭട്ട്, പി.എസ്. നരസിംഹ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവായി.

പ്രതിയുടെ മാനസികാസ്ഥ വിശകലനം ചെയ്യുന്നതിന് ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


കോടതികളുടെ സ്വാതന്ത്ര്യത്തെ ചൊല്ലി കേന്ദ്രത്തെ കൊട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പടിയിറക്കം

2019 ഓഗസ്റ്റിലാണ് വിചാരണ കോടതി പ്രതി ജയപ്രകാശിന് വധശിക്ഷ വിധിച്ചത്. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പോക്‌സോ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരുന്നത്.

മറ്റുകുട്ടികളോടൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതായെന്ന് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തിയതും. പ്രതിയുടെ കുടിലിലാണ് പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി നിര്‍മാണ സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നത്. നിരപരാധിയാണെന്നും തെറ്റായി കേസില്‍ കുടുക്കിയെന്നുമാണ് പ്രതി വാദിച്ചിരുന്നത്.

ബലാത്സംഗത്തിനുശേഷം നിസ്സഹായായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈദരലി തങ്ങൾ; മതസൗഹാർദ്ദം കാത്തുസൂക്ഷിച്ച നേതാവ്-പിണറായി വിജയൻ

 

Latest News