Sorry, you need to enable JavaScript to visit this website.

ഹൈദരലി തങ്ങളുടെ ഖബറടക്കം നാളെ

മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ ഒൻപതിന് പാണക്കാട് ജുമ മസ്ജിദിൽ നടക്കും. ഭൗതിക ശരീരം ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. ഇന്ന് ഉച്ചക്ക് 12.40ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലാണ് തങ്ങൾ മരിച്ചത്.
 

Latest News