കൊച്ചി- യുവതികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതി സുജീഷിനെ പോലീസ് ടാറ്റൂ സെന്ററിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ വൈകിട്ട് ഇടുക്കിയില്‍നിന്ന് സുഹൃത്തിനോടൊപ്പം പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ മീടു ആരോപണം വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സുജീഷിനെതിരെ ആദ്യം മീടു ആരോപണം നടത്തിയ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം, ലൈംഗിക അതിക്രമം നേരിട്ട മറ്റു പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ പീഡനപരാതികള്‍ നിഷേധിച്ചെങ്കിലും പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു.
ആറ് യുവതികള്‍ നല്കിയ പരാതികളിലാണ് വിവിധ സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നാല് കേസുകളും ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികള്‍ ഇനിയും പരാതികളുമായി മുന്നോട്ടുവരുമെന്ന് പോലീസ് കരുതുന്നു.
സുജീഷിനെതിരായ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ മറ്റു ടാറ്റൂകേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
![]() |
സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യുന്നതിനിടെ പീഡനം; ആർടിസ്റ്റ് അറസ്റ്റിൽ |