മോസ്‌കോ-ഉക്രൈന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. പ്ലൂട്ടോണിയം അധിഷ്ഠിത ബോംബ് നിര്‍മാണത്തോട് അടുത്തിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം റഷ്യന്‍ മാധ്യമങ്ങള്‍ ഉദ്ധരിച്ചിട്ടില്ല.
അയല്‍രാജ്യത്തിന്റെ ആയുധവല്‍ക്കരണം തടയാനും നാറ്റോയില്‍ ചേരുന്നത് തടയാനുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടണ് കഴിഞ്ഞ മാസം 24 ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത്.
ഈ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
2000 ല്‍ അടച്ചുപൂട്ടിയ ചെര്‍ണോബില്‍ ആണവനിലയത്തില്‍ ഉക്രൈന്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ്, റിയ, ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സോവിയറ്റ് യൂണിയനുമായി വേര്‍പെട്ടതിനുശേഷം 1994ല്‍ ഉപേക്ഷിച്ച ആണവായുധങ്ങള്‍ വീണ്ടും നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും ആണവ ക്ലബ്ബില്‍ ചേരില്ലെന്നും ഉക്രൈ്# സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.