മക്ക- മസ്ജിദുകളില്‍ സാമൂഹിക അകലം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതിന് ശേഷം ഇരുഹറമുകളിലും സുബഹി നിസ്കാരം നടന്നത് സാമൂഹിക അകലമില്ലാതെ. സാമൂഹിക അകലം പാലിക്കുന്നതിന് സ്ഥാപിച്ചിരുന്ന സ്റ്റിക്കറുകളെല്ലാം രാത്രി തന്നെ നീക്കിയിരുന്നു. സുബഹി നിസ്കാരത്തിന് എല്ലാവരും തോളോട് തോള് ചേര്‍ന്നാണ് നിസ്കരിച്ചത്.
അതേസമയം മസ്ജിദുല്‍ ഹറാമിലെ നിസ്കാരങ്ങള്‍ക്കും പ്രവാചക ഖബര്‍ സന്ദര്‍ശനത്തിനും പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഉംറക്കും മദീനയില്‍ റൗദ ശരീഫിലെ നിസ്കാരത്തിനും തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പ്രത്യേക അനുമതി തേടണം.