*മരണം സ്ഥിരീകരിച്ചിട്ടില്ല
ബത്തേരി-കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ വയനാട് മുത്തങ്ങ സ്വദേശി ഉപകരാറെടുത്തു നടത്തുന്ന ക്വാറിയില്‍ പാറക്കെട്ട് ഇടിഞ്ഞ് നിരവധി തൊഴിലാളികള്‍ക്കു പരിക്ക്. മരണം സ്ഥിരീകരിച്ചിട്ടില്ല. രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും നാലു ടിപ്പറും രണ്ടു ട്രാക്ടറും ഇടിഞ്ഞുവീണ പാറക്കെടുകള്ക്കടിയിലായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. എട്ടു തൊഴിലാളികളെ ഇതിനകം ഗുണ്ടല്‍പേട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കു ഒന്നരയോടെയാണ് സംഭവം.
ഖനനത്തിനു ഉതകുന്ന വിധത്തില്‍ തെളിക്കുന്നതിനു യന്ത്രസഹായത്തോടെ മണ്ണുനീക്കുന്നതിനിടെ ഏകദേശം 300 അടി ഉയരത്തില്‍നിന്നാണ് പാറക്കെട്ട് ഇടിഞ്ഞത്. ഇതു ശ്രദ്ധയില്‍പ്പെട്ടയുടന്‍ തൊഴിലാളികളില്‍ പലരും ക്വാറിക്കു പുറത്തേക്ക് ഓടി. കരിങ്കല്‍ കഷണങ്ങള്‍ ദേഹത്തു പതിച്ചാണ് തൊഴിലാളികളില്‍ പലര്‍ക്കും പരിക്ക്. കല്‍ക്കൂമ്പാരത്തില്‍ ഭാഗികമായി കുടുങ്ങിയ വാഹനങ്ങളില്‍ ഉണ്ടായിരുന്നവരില്‍ ചിലരെ രക്ഷപ്പെടുത്തി. പൂര്‍ണമായും കല്ലുകള്ക്കടിയില്പ്പെട്ട വാഹനങ്ങളില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല. കല്ലുകള്‍ നീക്കി വാഹനങ്ങള്‍ പരിശോധിക്കുന്നതിനു നീക്കം നടന്നുവരിയാണ്. റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മൈംനിംഗ് സൈറ്റ് മാനേജരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രധാന കരാറുകാരനും ഉപ കരാറുകാരനും അടക്കമുള്ളവര്‍ സ്ഥലത്തില്ല