മോസ്‌കോ-വ്‌ളാാദിമിര്‍ പു്ട്ടിന്റെ തലയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ വിലയിട്ട് റഷ്യന്‍ വ്യവസായി. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് അലക്‌സ് കൊനാനിഖിന്‍ ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും ഉക്രൈനെ സഹായിക്കേണ്ടതും തന്റെ ധാര്‍മിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യന്‍ നിയമങ്ങള്‍ പ്രകാരം പുടിനെ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി 1,000,000 ഡോളര്‍ നല്‍കുമെന്നാണ് വാഗ്ദാനം. പോസ്റ്റില്‍ പുട്ടിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ പുട്ടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്‌സ് പറയുന്നു.
രൂക്ഷമായ ഭാഷയില്‍ പുട്ടിനെ വിമര്‍ശിച്ച അലക്‌സ് 1996ല്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യന്‍ എക്‌സ്‌ചേഞ്ച് ബാങ്കില്‍ നിന്ന് 8 മില്യണ്‍ ഡോളര്‍ അപഹരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് യുഎസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യന്‍ അധികാരികളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.