Sorry, you need to enable JavaScript to visit this website.

ചിന്ത ജെറോമും ജോണ്‍ ബ്രിട്ടാസും വി.പി സാനുവും,   പുതുമുഖങ്ങളുമായി സിപിഎം സംസ്ഥാന സമിതി

കൊച്ചി- പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എം.എം.വര്‍ഗീസ്, എ.വി.റസല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, കെ.കെ.ലതിക, കെ.എന്‍.ഗണഷ്, വി.പി.സാനു, കെ.എസ്.സലീഖ, പി.ശശി എന്നിവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി എത്തിയത്. മന്ത്രി ആര്‍.ബിന്ദു ക്ഷണിതാവ്.പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.
 

Latest News