Sorry, you need to enable JavaScript to visit this website.

VIDEO ചാനൽ ചർച്ചയിൽ ആളു മാറി ശകാരം; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ 

ന്യൂദൽഹി- മലയാളം ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ച പലപ്പോഴും തമാശക്ക് വക നൽകാറുണ്ടെങ്കിലും അതിനെക്കാളൊക്കെ വലിയ തമാശ ആസ്വദിക്കുകയാണ് സോഷ്യൽ മീഡിയ.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്നുള്ള സ്ഥിതിയെ കുറിച്ചുള്ള പാനൽ ചർച്ചയിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കറിന് പറ്റിയ അമളിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.  
 ഉക്രേനിയൻ ആണെന്ന് കരുതി ഒരു അതിഥിയെ ശിവശങ്കർ രൂക്ഷമായി ശകാരിക്കുന്നതാണ് വൈറലായ ചർച്ചയിൽ നിന്നുള്ള രസകരമായ ക്ലിപ്പിലുള്ളത്.  ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനുപകരം "തന്റെ ആളുകളോടൊപ്പം പോയി പോരാടൂ എന്നാണ് രാഹുൽ ശിവശങ്കർ അദ്ദേഹത്തോട് പറയുന്നത്. കൊളോണിയൽ മാനസികാവസ്ഥ തെറ്റാണെന്ന് തുടങ്ങി അതിഥിക്കെതിരെ  അധിക്ഷേപങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടപ്പോൾ താൻ വേറൊരാളോടാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നേയില്ല. പാനൽ ചർച്ചക്കെത്തിയ മക്ആഡംസുമായാണ്  സംസാരിക്കുന്നതെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ശകാരം തുടർന്നത്.  
എന്നാൽ ശിവശങ്കറും  മക്ആഡംസ് ആണെന്ന് കരുതി അദ്ദേഹം സംസാരിച്ച റഷ്യൻ അതിഥിയും തമ്മിലുള്ള പരിഹാസം കാരണം  രണ്ട് മിനിറ്റായി പാനലിലുണ്ടായിരുന്ന യഥാർഥ മക്ആഡംസിന് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല.

അവസാനം മക് ആഡംസ് പറയുകയാണ്. ഞാനിതുവരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എന്തിനാണ് നിങ്ങൾ എന്നോട് ആക്രോശിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ മക്ആഡംസ് ആണ്.  

Latest News