Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

ന്യൂദല്‍ഹി- പൗരത്വ സമരത്തിനിടെ വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമ സഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി വിധി പറയാന്‍ മാറ്റി. 2020 സെപ്റ്റംബര്‍ 13 നാണ് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്.
യു.എ.പി.എ ചുമത്തിയ കേസില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കോടതി മാര്‍ച്ച് 14 ന് വിധി പറയും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടേയും ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ തൃദിപ് പയസിന്റേയും വാദങ്ങള്‍ കേട്ടശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഹരജി വിധി പറയാന്‍ മാറ്റിയത്.

 

Latest News