ഒരു കൂട്ടം നായ്ക്കള്‍ തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മൃതദേഹം മറവുചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
ഇവര്‍ മൃഗങ്ങള്‍ തന്നയാണോ എന്ന് അടിക്കുറിപ്പോടെ ഐ.എ.എസ് ഓഫീസര്‍ അവിനാശ് ശരണ്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ കണ്ണീര്‍ പൂക്കളേറ്റുവാങ്ങിയാണ് പങ്കുവെക്കപ്പെടുന്നത്.
നായകളെ കുറിച്ചുള്ള വീഡിയോകള്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ടെങ്കിലും ഇത് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
ചത്തുപോയ സുഹൃത്തിന്റെ കുഴിയിലുള്ള മൃതദേഹത്തിനു മുകളിലേക്ക് മുഖം കൊണ്ട് മണ്ണ് തള്ളി മറവു ചെയ്യുന്നതാണ് 45 സെക്കന്‍ഡ് വീഡിയോ. ലക്ഷക്കണക്കിനാളുകളാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടത്.
क्या ये ‘जानवर’ हैं ? pic.twitter.com/4VIxUKyNYI
— Awanish Sharan (@AwanishSharan) February 28, 2022