ലഖ്‌നൗ- ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച നടന്ന ആറാം ഘട്ട വോട്ടെടുപ്പില്‍ 55.76 ശതമാനം പോളിങ് രേഖപ്പെടുത്തി. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബിജെപിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു എന്നിവര്‍ മത്സരിച്ച മണ്ഡലങ്ങളും ഇതിലുള്‍പ്പെടും. 2017ലെ തെരഞ്ഞെടുപ്പില്‍ ഈ ജില്ലകളിലെ 46 സീറ്റും ബിജെപി നേടിയിരുന്നു.
യുപിയിലെ അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കും. മാര്‍ച്ച് 10 ഫലം അറിയാം.