കലെഹെ- ഒരുമിച്ച് ജനിച്ച മൂന്ന് സഹോദരിമാര്‍ക്ക് ഭര്‍ത്താവായി ഒരാള്‍. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. മൂന്ന് പേരും തന്നെ മതിയെന്ന് പറഞ്ഞാല്‍ താനെന്തു ചെയ്യുമെന്നാണ് റുവാണ്ട അതിര്‍ത്തിയിലുളള കലെഹെ സ്വദേശി ലുവിസോയുടെ ചോദ്യം. കോംഗോയില്‍ ഒന്നിലേറെ ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ നിയമപരമായി സ്വാതന്ത്ര്യമുണ്ട്.
നടാഷ, നതാലി, നദെഗെ എന്നിവരാണ് ലുവിസോയെ ഭര്‍ത്താവായി തെരഞ്ഞെടുത്തത്. ഇതുമായി യോജിക്കാനാകാത്ത ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ആദ്യം നതാലിയുമായാണ് ഇഷ്ടത്തിലായതെന്നും പിന്നീടാണ് രണ്ടു സഹോദരിമാരെ കണ്ടതെന്നും ലുവിസോ പറഞ്ഞു. ലുവിസോയുടെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ചെറുപ്പം മുതല്‍തന്നെ തങ്ങള്‍ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെ പങ്കുവെക്കുന്നതും പ്രയാസമുള്ള കാര്യമല്ലെന്നാണ് സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞത്.