ന്യൂദല്‍ഹി- വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധിയയോട് റുമേനിയയിലെ റിലീഫ് ക്യാമ്പില്‍ മേയര്‍ കയര്‍ക്കുന്ന വീഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.
ഉക്രൈനില്‍നിന്ന് റുമേനിയയില്‍ എത്തിയവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മന്ത്രി സിന്ധ്യ വിശദീകരിക്കുമ്പോഴാണ് റുമേനിയന്‍ സിറ്റിയിലെ മേയര്‍ ഇടപെട്ടതും കയര്‍ത്തതും. ഞാനാണ് ഇവര്‍ക്ക് അഭയം നല്‍കിയതും ഭക്ഷണം നല്‍കിയതും സഹായം നല്‍കിയതുമെന്ന് മേയര്‍ പറയുന്നു.
ഇവരോട് എന്തു പറയണമെന്ന് താന്‍ തീരുമാനിക്കുമെന്ന് സിന്ധ്യ മേയറോട് പറയുന്നുമുണ്ട്.
മേയര്‍ സംസാരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.
പി.ആര്‍.ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ മതിയെന്നും വിദേശത്ത് നടപ്പില്ലെന്നും സിന്ധ്യയോട് പറഞ്ഞ് ധാരാളം പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുന്നിലുണ്ട്.
When Raja Scindia tried to attempt familiar PR antics in Romania, the Romanian Mayor rebuked him and reminded him they are the ones who arranged for food & shelter. Students seen clapping. #OperationGanga pic.twitter.com/k6RSMkXJdw
— Rofl Gandhi (@RoflGandhi_) March 3, 2022